ചേലക്കര: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്ലാസ്റ്റിക് ഫ്ലക്സ് വച്ചെന്ന പരാതിയുമായി ബിജെപി. ചേലക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ്കുമാർ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.
Advertisements
ഫ്ലക്സ് പ്രിന്റ് ചെയ്യരുതെന്ന ഹൈക്കോടതി നിയമം ലംഘിച്ചു. തുണിയില്‍ പ്രിന്റ് ചെയ്യണമെന്ന നിയമം എല്‍ഡിഎഫ് പാലിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. എല്‍ഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിനെതിരെയാണ് പരാതി നല്‍കിയത്. ചേലക്കര നിലനിര്‍ത്താൻ എല്‍ഡിഎഫ് ഇറങ്ങുമ്പോള്‍, രമ്യ ഹരിദാസാണ് യുഡിഎഫിനായി മത്സരിക്കുന്നത്. കെ ബാലകൃഷ്ണനാണ് ബിജെപി സ്ഥാനാര്‍ത്ഥി.