പാലാ: പാലാ ജനറല്‍ ആശുപത്രി – പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡ് വീതികൂട്ടി അടിയന്തിരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറിയും ഐ.എന്‍.റ്റി.യു.സി. നേതാവുമായ ഷോജി ഗോപിയുടെ നേതൃത്വത്തില്‍ നടത്തിയ ശയനപ്രദിക്ഷണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുടെ ഭാഗമായിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
Advertisements
പഴയകെട്ടിടങ്ങള്‍ പൊളിച്ചു നീക്കി പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന തീരുമാനത്തെ ഐ.എന്‍.റ്റി.യു.സി. സ്വാഗതം ചെയ്യുന്നു. നവീകരണം ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്. ഷോജി ഗോപിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐ.എന്‍.റ്റി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് രാജന് കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സാബു എബ്രഹാം, സന്തോഷ് മണര്‍കാട്, ബിബിന്‍ രാജ്, അര്ജുന് സാബു, മനോജ് വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.