കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി; തോറ്റത് ഒന്നിനെതിരെ മൂന്ന് ഗോളിന്

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിൽ ബാംഗ്ലൂരിനെതിരെ തോൽവി ഏറ്റുവാങ്ങിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം പെനാലിറ്റിയിലൂടെ സമനില പിടിച്ച ബ്ലാസ്റ്റേഴ്‌സിനെ രണ്ടു ഗോൾ തിരിച്ചടിച്ച് ബംഗളൂരു തോൽപ്പിയ്ക്കുകയായിരുന്നു. എട്ടാം മിനിറ്റിൽ പെരേര ഡയസിലൂടെയാണ് ബംഗളൂരു മുന്നിൽ എത്തിയത്. ജിസസിലൂടെ 45 ആം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചു. 74 ആം മിനിറ്റിലും ഇൻജ്വറി ടൈമിന്റെ നാലാം മിനിറ്റിലുമായി എഡ്ഗാർ മെൻഡിസ് നേടിയ ഗോളിലൂടെ ബ്ലാംഗ്ലൂരു കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തു.

Advertisements

Hot Topics

Related Articles