ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ; ടീമിനെ പ്രഖ്യാപിച്ചു ബിസിസിഐ; സഞ്ജുവും ടീമിൽ

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു സാംസണെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജുവും അഭിഷേക് ശർമ്മയും ഇന്ത്യയുടെ ഓപ്പണർമാരാകും. റിങ്കു സിംങ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രമൺദീപ് സിംങ്, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, അർഷദീപ് സിംങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യഷ് ദയാൽ എന്നിവരാണ് ടീമിൽ. പരിക്കിനെ തുടർന്ന് മായങ്ക് യാദവിനെയും ശിവം ദുബൈയെയും ടീമിലേയ്ക്ക് പരിഗണിച്ചില്ല. ഗുരുതരമായ പരിക്കേറ്റ റിയാൻ പരാഗിനെയും ടീമിലേയ്ക്കു പരിഗണിച്ചിട്ടില്ല.

Advertisements

Hot Topics

Related Articles