വരും ദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമായേക്കും; ദില്ലിയിൽ വായുമലിനീകരണ തോത് ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ദില്ലി: ദില്ലിയില്‍ വായുമലിനീകരണ തോത് വരുംദിവസങ്ങളില്‍ കൂടുതല്‍ ഗുരുതരമായേക്കുമെന്ന് റിപ്പോർട്ട്. ദീപാവലി ആഘോഷങ്ങള്‍ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് പുറത്തുവന്നിട്ടുള്ളത്. നിലവില്‍ വായുമലിനീകരണ തോത് അല്‍പം മെച്ചപ്പെട്ട് 272ലെത്തി നില്‍ക്കുകയാണ്. എന്നാല്‍ വരുംദിവസങ്ങളില്‍ അത് 300 ന് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisements

ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. അതേ സമയം, ദില്ലി സർക്കാറിനെതിരെ യമുനയില്‍ മുങ്ങി പ്രതിഷേധിച്ച ദില്ലി ബിജെപി അധ്യക്ഷൻ ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

Hot Topics

Related Articles