മഹാരാഷ്ട്ര ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; വിഭജന ചർച്ചകളിൽ വഴിമുട്ടി മഹാവികാസ് അഗാഡി

മുംബൈ : തെരഞ്ഞെടുപ്പ് ചൂടില്‍ മഹാരാഷ്ട്ര. സമാജ് വാദി പാര്‍ട്ടി കൂടുതല്‍ സീറ്റ് ചോദിച്ചതോടെ വിഭജന ചര്‍ച്ചകള്‍ വഴിമുട്ടി മഹാരാഷ്ട്രയിലെ ഇന്ത്യസഖ്യമായ മഹാവികാസ് അഗാഡി. സമാജ് വാദി പാര്‍ട്ടിക്ക് നിലവില്‍ രണ്ട് എംഎല്‍എമാരാണുള്ളത്. 12 സീറ്റുകള്‍ വേണമെന്നായിരുന്നു ആവശ്യം. മൂന്നു സീറ്റുകള്‍ തരാമെന്ന് മുന്നണിയില്‍ ധാരണയായി. എന്നാല്‍ അഞ്ചു സീറ്റെങ്കിലും നല്‍കിയില്ലെങ്കില്‍ 25 സീറ്റുകളില്‍ ഒറ്റക്ക് മല്‍സരിക്കുമെന്നാണ് ഇവരുടെ വെല്ലുവിളി.

Advertisements

അങ്ങനെ മത്സരിച്ചാല്‍ മഹാവികാസ് അഗാഡിയുടെ വിജയത്തെ ബാധിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ ശരത് പവാറിന്‍റെ നേതൃത്വത്തിലുള്ള സമവായ ചർച്ചകള്‍ക്ക് ശേഷം മതി ഇനി അഗാഡി യോഗം എന്നാണ് തീരുമാനം.
സിപിഎമ്മിനും പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിക്കും എസ്.പിക്കുമായി പരമാവധി പത്ത് സീറ്റ് മാത്രമേ നല്‍കൂ എന്ന നിലപാടിലാണ് മഹാവികാസ് അഘാഡി നേതാക്കള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതല്‍ സീറ്റുവേണമെന്ന ശിവസേന ഉദ്ധവ് പക്ഷത്തിന്റെ സമ്മർദവും തലവേദനയാണ്. മുന്നണിയുടെ 33 സീറ്റുകളിലാണ് ഇപ്പോഴും തര്‍ക്കമുള്ളത്. ഉദ്ധവ് വിഭാഗത്തിന് കൂടുതല്‍ സീറ്റു നല്‍കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയുണ്ടെന്ന് ചില സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ട്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് നിരീക്ഷകനായ രമേശ് ചെന്നിത്തല നിക്ഷേധിച്ചു.

Hot Topics

Related Articles