ചരിത്രം തിരുത്തി ന്യൂസിലൻഡ്..! പൂനൈയിലും ഇന്ത്യയ്ക്ക് ദയനീയ തോൽവി; 113 റണ്ണിന്റെ വിജയത്തോടെ കിവികൾ പരമ്പര തൂത്തുവാരി

പൂനൈ: രണ്ടാം ടെസ്റ്റിലും വമ്പൻ വിജയത്തോടെ ഇന്ത്യയെ തകർത്ത് തരിപ്പണമാക്കി ന്യൂസിലൻഡ്. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം 245 ന് ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരെയും പുറത്താക്കിയാണ് ന്യൂസിലൻഡ് വിജയം കൊയ്തത്. ഇന്ത്യൻ നിരയിൽ ജയ്‌സ്വാളും ജഡേജയും ഒഴികെ മറ്റാരും പോരാട്ടവീര്യം പോലും കാട്ടിയില്ല. 359 റണ്ണിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ടീം ഇന്ത്യ മൂന്നാം ദിനം മുഴുവൻ പോലും ബാറ്റ് ചെയ്യാനാവാതെ ബാറ്റിംങ് അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിംങ്‌സിൽ കിവീസ് 259 റൺ നേടിയപ്പോൾ ഇന്ത്യ 156 റൺ മാത്രമാണ് നേടിയത്. രണ്ടാം ഇന്നിംങ്‌സിൽ 255 റൺ നേടിയ ന്യൂസിലൻഡ് 359 റണ്ണിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. ഇതിനെതിരെ 245 ന് ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരും പുറത്തായി.

Advertisements

രണ്ടാം ഇന്നിംങ്‌സിൽ ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും (8) ജയ്‌സ്വാളും (77) വെടിക്കെട്ട് തുടക്കമാണ് നൽകിയത്. രണ്ടു പേരും ചേർന്ന് അതിവേഗം റൺ കണ്ടെത്താൻ ശ്രമിച്ചതോടെ ഇന്ത്യൻ ആരാധകർക്ക് വിജയപ്രതീക്ഷയായി. സ്‌കോർ 34 ൽ നിൽക്കെ സാറ്റ്‌നറുടെ പന്തിൽ യങ്ങിന് ക്യാച്ച് നൽകി രോഹിത് മടങ്ങി. പിന്നാലെ ഗില്ലും (23) ജയ്‌സ്വാളും ഒത്തു ചേർന്ന് കളി കൈപ്പിടിയിലേയ്ക്കു കൊണ്ടു വരുമെന്ന പ്രതീക്ഷ നൽകി. 96 ൽ ഗില്ലിനെ സാറ്റ്‌നർ വീഴ്ത്തിയതിനു പിന്നാലെ കണ്ടത് ഇന്ത്യയുടെ കൂട്ടത്തകർച്ചയാണ്. 127 ൽ ജയ്‌സ്വാളും, പന്തും (0) വീണതോടെ ഒന്നാം ഇന്നിംങ്‌സിന് സമാനമാണ് കാര്യങ്ങളെന്ന പ്രതീതി ഉടലെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

147 ൽ കോഹ്ലി (17) കൂടി വീണതോടെ ഇന്ത്യ തോൽക്കുമെന്ന് ഉറപ്പായി. അവസാന പ്രതീക്ഷയായിരുന്ന സർഫാസ് (9) 165 ലും, പൊരുതി നോക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഷിംങ്ടൺ സുന്ദർ (21) 167 ലും വീണതോടെ ജഡേജയും (42) അശ്വിനും (18) നടത്തുന്ന ചെറുത്ത് നിൽപ്പ് എത്രനേരമുണ്ടാകുമെന്നതുമാത്രമായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. 206 ൽ അശ്വിനും , 229 ൽ ആകാശ് ദീപും (1) 245 ൽ ജഡേജയും വീണതോടെ ഇന്ത്യ തീർന്നു. 10 റണ്ണുമായി ബുംറ പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംങ്‌സിൽ സാറ്റ്‌നർ ആറു വിക്കറ്റും അജാസ് പട്ടേൽ രണ്ടും ഫിലിപ്‌സ് ഒരു വിക്കറ്റും വീഴ്ത്തി.

Hot Topics

Related Articles