ബോചെ സിനിമ നിർമ്മിക്കുന്നു; സിനിമ ഇറങ്ങുന്നത് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ

തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ഇദ്ദേഹം സിനിമാ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചപ്പോൾ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisements

സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആദ്യത്തേത് ബിഗ് ബഡ്ജറ്റ് സിനിമയായിരിക്കും. 100 കോടി രൂപയെങ്കിലും ചിത്രത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സിനിമയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ, ചൂരൽമല നിവാസികളുടെ ക്ഷേമ പ്രവർത്തങ്ങൾക്ക് ഉപയോഗിക്കും. നിരവധി തിരക്കഥകൾ ഇതിനോടകം തന്നെ സിനിമകൾക്ക് വേണ്ടി ‘ബോചെ സിനിമാനിയ’ തിരഞ്ഞെടുത്തിട്ടുണ്ട്. സിനിമാ മേഖലയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന സിനിമകൾ എല്ലാ സിനിമാ പ്രേമികൾക്കും പ്രതീക്ഷിക്കാമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു ഇതോടൊപ്പം പാതി വഴിയിൽ മുടങ്ങിയതും പ്രതിസന്ധിയിലായതുമായ സിനിമകൾക്ക് ഫണ്ട് ചെയ്യാനും പദ്ധതിയുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ മകൾ അന്ന ബോബി, എം.എസ്.ശബരീഷ്, സാം സിബിൻ, അൻഷാദ് അലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.