‘പണി’ ഏറ്റെടുത്ത് പ്രേക്ഷകർ; വേട്ടയ്യനെയും ബോഗയ്ന്‍വില്ലയെയും പിന്നിലാക്കി ചിത്രത്തിന്റെ കുതിപ്പ് 

താനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രമാണ് പണി. ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത് രചന നിർവഹിച്ച ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ജോജുവിന്റെ സംവിധാനത്തെ പ്രശംസിക്കുന്നവർ ചിത്രത്തിലെ സാ​ഗർ സൂര്യ, ജുനൈസ് എന്നിവരുടെ പ്രകടനങ്ങളും പ്രകീർത്തിക്കുകയാണ്. ബോക്സ് ഓഫീസിൽ അടക്കം മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം ഇപ്പോഴിതാ ബുക്ക് മൈ ഷോയിൽ രജനികാന്ത് ചിത്രത്തെ ഉൾപ്പടെ പിന്നിലാക്കിയിരിക്കുകയാണ്.

Advertisements

വോട്ടയ്യൻ, ബോഗയ്ന്‍വില്ല എന്നീ സിനിമകളെ പിന്നിലാക്കി ബുക്ക് മൈ ഷോയിൽ രണ്ടാം സ്ഥാനത്ത് ആണ് പണി എത്തിയിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ കണക്കാണിത്. 157കെ ബുക്കിങ്ങുമായി വെനം ആണ് ഒന്നാം സ്ഥാനത്തുള്ളത്. എഴുപത്തി നാലായിരം പണിയുടെ ബുക്കിം​ഗ്. തൊട്ടുപിന്നാലെ ഉള്ള ബോഗയ്ന്‍വില്ലയ്ക്ക് ഇരുപത്തി രണ്ടായിരമാണ് ബുക്കിം​ഗ്. ഇരുപതിനായിരം ആണ് വേട്ടയ്യന്റെ ബുക്കിം​ഗ് കണക്ക്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, റിലീസ് ചെയ്ത രണ്ട് ദിവസത്തിൽ 4.7 കോടിയാണ് ആ​ഗോളതലത്തിൽ പണി നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നുമാത്രം ചിത്രം 2.42 കോടി നേടിയിരുന്നു. ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ജോജു ജോര്‍ജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വിഷ്‍ണു വിജയ്‍യ്ക്കും സന്തോഷ് നാരായണനുമൊപ്പം സംഗീതത്തില്‍ സാം സി എസും പങ്കാളിയാണ്. 

Hot Topics

Related Articles