യൂറോപ്പ ലീഗിലും യുണൈറ്റഡിന് രക്ഷയില്ല : വീണ്ടും സമനില തന്നെ

ഇസ്താംബുള്‍: യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തുർക്കി ക്ലബ് ഫെനർബാഷെ സമനിലയില്‍ കുരുക്കി.ഫെനർബാഷെയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 15-ാം മിനിട്ടില്‍ ക്രിസ്റ്റ്യൻ എറിക്സണ്‍ നേടിയ ഗോളിലൂടെ യുണൈറ്റഡ് ലീഡെടുത്തെങ്കിലും 49-ാം മിനിട്ടില്‍ എൻ നിസിറി നേടിയ ഗോളിലൂടെ ഫെനർബാഷെ സമനില പിടിക്കുകയായിരുന്നു. മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഫെ നർബാഷെ കോച്ച്‌ ഹോസെ മൗറീഞ്ഞോ ചുവപ്പ് കാർഡ് കണ്ടു. പുതിയ യൂറോപ്പ സീസണില്‍ ഒരു ജയം പോലും ഇതുവരെയില്ലാത്ത യുണൈറ്റഡ് കളിച്ച മൂന്ന് മത്സരങ്ങളിലും സമനില കൊണ്ട് തൃപ്തിപ്പെട്ടു. ആകെയുള്ള 36 ടീമുകളില്‍ 21-ാം സ്ഥാനത്തുള്ള യുണൈറ്റഡിന് അവസാന 16 ല്‍ ഇടം നേടി നോക്കട്ടില്‍ കടക്കാനുള്ള സാധ്യത കുറയുകയാണ്.

Advertisements

Hot Topics

Related Articles