ടോവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണം ഒ.ടി.ടിയിലേക്ക് ; എവിടെ, എപ്പോള്‍?

സിനിമ ഡെസ്ക് : ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം (എആർഎം) ഓണക്കാലത്ത് തിയേറ്ററുകളിലെത്തി വലിയ വിജയം നേടിയ സിനിമ ഉടൻ ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ വരുന്നത്.ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ട്.ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തിയ എആർഎം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറില്‍ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്.

Advertisements

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയേറ്ററുകളില്‍ എത്തിയത്. കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ സിനിമ ആഗോളതലത്തില്‍ 100 കോടിയിലധികം രൂപയാണ് നേടിയത്.കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സുജിത് നമ്ബ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോണ്‍ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദ്‌. തമിഴില്‍ കന, ചിത്ത തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.

Hot Topics

Related Articles