ഒറ്റയ്ക്ക് വന്നവനാടാ..! വെള്ളിത്തിരയിൽ 12 വര്‍ഷം, 50 സിനിമകള്‍; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടോവിനോ തോമസ്

സിനിമ ഡെസ്ക് : ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ..! ആള്‍ക്കൂട്ടത്തില്‍ ഒരാളായി മലയാള സിനിമയില്‍ എത്തി ഇന്ന് മോളിവുഡിന്റെ മുൻനിര നായകനായി ഉയർന്ന് നില്‍ക്കുകയാണ് ടോവിനോ തോമസ്.മലയാളത്തിന്റെ പ്രിയ നായകനായി മാറിയ ടോവിനോ തോമസ് സിനിമാ മേഖലയിലേക്ക് എത്തിയിട്ട് 12 വർഷം. പിന്നാലെ സന്തോഷം പങ്കുവച്ച്‌ ടൊവിനോ തന്റെ കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു.കൂട്ടുകാരനായും കാമുകനായും മകനായും ഇടിക്കാരനായും രക്ഷകനായും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ 12 വർഷങ്ങളിലായി 50 സിനിമകളിലാണ് താരം വേഷമിട്ടത്.’12 വർഷം, 50 സിനിമകള്‍.. ഒപ്പം ഹൃദയം നിറഞ്ഞ നന്ദി.

Advertisements

ഞാൻ ഭാഗമായ എല്ലാ പ്രോജക്ടുകളിലെയും സംവിധായകരോട്, നിർമാതാക്കളോട്, കാസ്റ്റിന്, ക്രൂവിന് വലിയ നന്ദി. അവസാനമായി എന്റെ പ്രേക്ഷകർക്ക്.. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമാണ്. നിങ്ങളാണ് എന്റെ ലോകം. നടനാകാൻ ആഗ്രഹിച്ച എന്നില്‍ നിന്ന് എന്നിലെത്താൻ നിങ്ങളൊപ്പമില്ലായിരുന്നെങ്കില്‍ കഴിയില്ലായിരുന്നു’ വിഡിയോക്കൊപ്പം ടൊവിനോ കുറിച്ചു. അടുത്തിടെയായി പുറത്തിറങ്ങിയ ജിതിൻ ലാല്‍ ചിത്രം എആർഎം ആണ് ടൊവിനോയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അഖിൽ പോൾ സംവിധാനം ചെയ്ത ഐഡന്റിറ്റി ആണ് ടോവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തും എന്നാണ് വിവരം.

Hot Topics

Related Articles