കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികള്‍ പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അൻസാരി, നൂർ എന്നിവരാണ് പിടിയിലാണ്. 4 പേർ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. യുവാക്കള്‍ തമ്മിലുള്ള തർക്കം കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസിന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

Advertisements

ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തി. അതിനിടെ അക്രമി സംഘത്തിലൊരാള്‍ നവാസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.