മുംബൈ: അടുത്തമാസം എട്ടു മുതല്‍ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ പരിശീലകന് ഗൗതം ഗംഭീര്‍ ഇന്ത്യൻ ടീമിനൊപ്പമുണ്ടാവില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം അടുത്ത മാസം 10ന് യാത്ര തിരിക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ വിവിഎസ് ലക്ഷ്മണാകും ഇന്ത്യൻ പരിശീലകനെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.
ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യൻ യുവനിര സിംബാബ്വെക്കെതിരെ കളിച്ച ടി20 പരമ്പരയിലും വിവിഎസ് ലക്ഷ്മണായിരുന്നു ഇന്ത്യൻ പരിശീലകന്. നവംബര്‍ എട്ട് മുതല്‍ 15വരെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ നാലു മത്സര ടി20 പരമ്പര. ലക്ഷ്മണൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരായ സായ്രാജ് ബഹുതുലെ, ഋഷികേശ് കനിത്കര്‍, ശുഭാദീപ് ഘോഷ് എന്നിവരും മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സായ്രാജ് ബഹുതുലെ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി ശ്രീലങ്കക്കെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ടീമിന്റെ ഭാഗമായിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്കയുടെ മോര്‍ണി മോര്‍ക്കല്‍ ബൗളിംഗ് കോച്ചായതോടെയാണ് സ്ഥാനമൊഴിഞ്ഞത്.