ആലപ്പുഴ: പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാർത്ഥികളോട് മുഖം തിരിച്ചു വെള്ളാപ്പള്ളി നടേശന്. രാഹുല്‍ മാങ്കൂട്ടത്തിനും രമ്യ ഹരിദാസിനും സന്ദർശനാനുമതി നല്‍കിയില്ല. മുതിർന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാൻ വരുന്നത് തെറ്റായ സന്ദേശം നല്‍കും.
Advertisements
രമ്യ ഹരിദാസ് തോല്ക്കാൻ പോകുന്ന സ്ഥനാർത്ഥിയാണ്. എം പി ആയിരുന്നപ്പോള്‍ അവര്‍ കാണാൻ വന്നിട്ടില്ല. ഇപ്പോള്‍ കാണാൻ വരുന്നത് തെറ്റായ സന്ദേശം ആകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈ സാഹചര്യത്തില്‍ യുഡിഫ് സ്ഥാനാർത്ഥികളുടെ സന്ദർശനത്തിന് വെള്ളാപ്പള്ളി അനുമതി നല്‍കിയില്ല.