ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹർജി; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായ ഹർജിയില്‍ തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി. ഭരണഘടനാ പദവിയില്‍ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച്‌ പെരുമാറ്റച്ചട്ടം ഉണ്ടോയെന്ന്
വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Advertisements

ഒരാഴ്ചയ്ക്കുള്ളില്‍ സർക്കാർ വിശദീകരണം നല്‍കണം. ചെന്നൈയിലുള്ള അഭിഭാഷകൻ നല്‍കിയ ഹർജിയിലാണ് കോടതി നിർദേശം. ടീ ഷർട്ട്, ഔപചാരിക വസ്ത്രധാരണമാണോ എന്നും വാദത്തിനിടെ കോടതി ചോദിച്ചു. സർക്കാർ പരിപാടികളില്‍ ഉദയനിധി, ടീ ഷർട്ടും ജീൻസും ധരിച്ചെത്തുന്നുവെന്നും, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യന്റെ ചിത്രം വസ്ത്രത്തില്‍ പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.