കാണാതായത് ആറ് ദിവസം മുമ്പ്; യുവാവിന്റെ മൃതദേഹം താനൂർ കടലില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലില്‍ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂർ കടലില്‍ നിന്നും ഒമ്ബത് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മുഖം തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഫിഷറീസ് ഓഫീസില്‍ അറിയിക്കുകയായിരുന്നു.

Advertisements

മലപ്പുറം ഫിഷറീസ് സ്റ്റേഷൻ എഡിഎഫ് എ.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം ഫിഷറീസ് മറൈൻ ഗാർഡ് അരുണ്‍ ചേളാരിയുടെ നേതൃത്വത്തില്‍ താനൂരില്‍ നിന്നും ഫിഷറീസ് റെസ്‌ക്യൂ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. സീ റെസ്‌ക്യൂ ഗാർഡുമാരായ അബ്ദുറഹിമാൻകുട്ടി, അലി അക്ബർ, ഗ്രൗണ്ട് റെസ്‌ക്യൂ ഗാർഡുമാരായ നാസർ താനൂർ, ഫൈസല്‍, സ്രാങ്ക് കെ.പി യൂനുസ്, ഡക്ക് ഹാൻഡ് കെ.പി മുഹമ്മദ് യാസീൻ, മഹറൂഫ് എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു. മൃതദേഹം തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.