കോട്ടയം : മരണ മുഖത്ത് നിന്നും ബാബുവിനെ കൈപിടിച്ചു കയറ്റിയ സേനയ്‌ക്കൊപ്പം അഭിമാനമുയർത്തിയതിൽ നാലു കോട്ടയം ജില്ലക്കാരും . മലമ്പുഴ പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപെടുത്തിയ കേരള പോലീസിന്റെ ഹൈ ആൾട്ടിറ്റ്യൂഡ് റസ്ക്യൂവിലെ എട്ടംഗ സംഘത്തിൽ കോട്ടയം ജില്ലയിൽ നിന്ന് ഉണ്ടായിരുന്നത് നാലു പേർ. ലോകത്തിന്റെ നെറുകയിലേയ്ക്ക് നടന്നു കയറി ജില്ലയിൽ നേട്ടം കൈവരിച്ചവരിൽ 2 പേർ പുതുപ്പള്ളി ഏരിയായിൽ നിന്നുള്ളവർ . പി.ആർ ഉണ്ണിക്കൃഷ്ണൻ , കെ.ബി രജീഷ്, എ.പി ബൈജു , ജോബി വി ജോൺ എന്നിവരാണ് 8 അംഗ സംഘത്തിലെ കോട്ടയം ജില്ലക്കാർ . കരസേനയ്ക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച് കേരള പോലീസിന്റെ അഭിമാനമുയർത്തിയ എട്ടംഗ ടീമിനൊപ്പം കോട്ടയം ജില്ലയും ഇന്ന് അഭിമാനത്തിന്റെ കൊടുമുടി കയറുകയാണ്. പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന് ശേഷമാണ് കേരള പോലീസിന്റെ നേതൃത്വത്തിൽ ഹൈ ആൾട്ടിറ്റ്യൂഡ് ടെയിനി ഗ് ആന്റ് റസ്ക്യൂ ഓപ്പറേഷൻസ് ടീം രൂപപ്പെടുന്നത്. കേരള പോലീസിൽ നിന്നും ആയിരത്തോളം ഉദ്യോഗസ്ഥർ നിലവിൽ ട്രെയിനിംഗ് പൂർത്തിയാക്കി. ഉയരം കൂടിയ പ്രദേശങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ച ടീം ഇന്ന് കേരളത്തിനാകെ അഭിമാനമായി മാറുകയാണ്.
കോട്ടയത്തിന് അഭിമാനമായി ഇവർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പനച്ചിക്കാട് വെള്ളൂത്തുരുത്തി പുള്ളുവേലിക്കൽ രാധാകൃഷ്ണൻ നായർ , രത്നമ്മ ദമ്പതികളുടെ മകനാണ് പി.ആർ ഉണ്ണികൃഷ്ണൻ ഭാര്യ ദീപ്തി ദക്ഷാ ഗായത്രി 1 ധ്രുവ് എന്നിവർ മക്കളാണ്.
പുതുപ്പള്ളി ഇരവിനല്ലൂർ കുറിയന്നൂർ തെക്കേതിൽ ബാലകൃഷ്ണൻ നായർ ജയശ്രീ ദമ്പതികളുടെ മകനാണ് കെ.ബി രജീഷ് ഭാര്യ മൈത്രി ദേവദത്ത് ,ദേവിക എന്നിവർ മക്കളാണ്.
മുണ്ടക്കയം ഇളങ്കാട് ആലുങ്കൽ പ്രഭാകരൻ ശാന്തമ്മ ദമ്പതികളുടെ മകനാണ് എ പി ബൈജു . ഭാര്യ സൂര്യ. ദക്ഷാ ,ദേവദത്ത് എന്നിവർ മക്കളാണ്.
അമ്മഞ്ചേരി ചൂരക്കുളം ജോൺ ,മറിയാമ്മ ദമ്പതികളുടെ മകനാണ് ജോബി വി ജോൺ ഭാര്യ ലോലിത മരിയ , സിംസി എന്നിവർ മക്കളാണ്.