തിരുവനന്തപുരം: ബെവ്കോയ്ക്ക് വാടകയ്ക്ക് നല്കാൻ കെട്ടിടമുണ്ടെങ്കില്‍ ഉടമകള്‍ക്ക് നേരിട്ട് അറിയിക്കാം. ഔട്ലെറ്റ് തുടങ്ങാൻ കെട്ടിടം വാടക്കെടുക്കുന്നതില്‍ നിലവിലുള്ള നൂലാമാലകളും സാമ്പത്തിക ക്രമക്കേടുകളും ഒഴിവാക്കാനാണ് പുതിയ രീതി. വെബ്സൈറ്റില്‍ കെട്ടിട ഉടമകള്‍ക്ക് കെട്ടിടം സംബന്ധിച്ച വിവരങ്ങള്‍ നല്കാൻ സൗകര്യമൊരുക്കി.
ബിവറേജസ് കോര്പറേഷൻ വെബ് സൈറ്റില്‍ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം ഉടമയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കില്‍ നല്‍കണം. ബെവ്കോ അധികൃതര്‍ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കും. സ്ഥലം സന്ദര്‍ശിച്ച് വാടക തുക സംസാരിച്ച് നിശ്ചയിക്കും. ഇത് ധാരണയായാല്‍ കെട്ടിടത്തില്‍ ബെവ്കോ ഔട്ലെറ്റ് തുറക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വകാര്യ സ്ഥലത്ത് സൗകര്യമുള്ള കെട്ടിടങ്ങള്‍ ബെവ്കോക്ക് സ്വന്തം വെബ്സൈറ്റില്‍ കയറി തെരഞ്ഞെടുക്കാനാവുമെന്നാണ് ഇതില്‍ പ്രധാന നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇടനിലക്കാരെയും വാടക കാരാറിന്റെ പേരില്‍ നടക്കുന്ന സാമ്പത്തിക തിരിമറിയും ഒഴിവാക്കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഔട്ലെറ്റുകള് വാടകക്കെടുക്കുന്ന കാര്യത്തില്‍ കേന്ദ്രീകൃത സംവിധാനവും ബെവ്കോയ്ക്ക് കിട്ടും. നല്ല കെട്ടിടങ്ങള്‍ തെരഞ്ഞെടുത്ത് വൈകാതെ നടപടികള്‍ തുടങ്ങുമെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിട്ടുണ്ട്.