പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; യുവാവ് അറസ്റ്റിൽ

കൊല്ലം: ഇൻസ്റ്റഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചല്‍ പൊലീസിന്‍റെ പിടിയിലായത്. അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisements

വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലി. സഞ്ജു എന്ന പേരില്‍ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. വിവാഹ വാഗ്ദാനം നല്‍കിയാണ് അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കൈക്കലാക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്‍റെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കി പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലേക്ക് കടന്നു. മാനസികമായി തളർന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടർന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പിന്നാലെ ഷെമീർ അലിയെ അഞ്ചല്‍ പൊലീസ് രാമനാട്ടുകരയില്‍ നിന്ന് പിടികൂടി. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.