ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തി താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. സഞ്ജു സാംസണ് ക്യാപ്റ്റനായുള്ള രാജസ്ഥാന് റോയല്‍സിന്റെ നീക്കം എന്തായിരിക്കുമെന്നാണ് എല്ലാവരും പ്രധാനമായും ഉറ്റുനോക്കിയിരുന്നത്. രാഹുല്‍ ദ്രാവിഡ് വീണ്ടും മുഖ്യ പരിശീലകനായ ശേഷം രാജസ്ഥാന് നടത്തുന്ന ആദ്യ നിലനിര്‍ത്തലായിരുന്നു ഇത്. അതുകൊണ്ടുതന്നെ എല്ലാവരും വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ രാജസ്ഥാന് ടീമിലെ അഭിവാജ്യ ഘടകമായ ജോസ് ബട്ലറെ ഒഴിവാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. രാജസ്ഥാനൊപ്പം ഗംഭീര പ്രകടനം നടത്തിയിട്ടുള്ള താരമാണ് ബട്ലര്. സമീപകാലത്തായി രാജസ്ഥാന് റോയല്‍ പ്ലേ ഓഫ് കളിച്ചപ്പോഴെല്ലാം നിര്‍ണ്ണായക പ്രകടനത്തോടെ മികവ് കാട്ടാന്‍ രാജസ്ഥാന് സാധിച്ചപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ കൈയടി നേടിയത് ബട്ലറായിരുന്നു. ആറ് പേരെ നിലനിര്‍ത്തിയ രാജസ്ഥാന് ചില മണ്ടത്തരങ്ങള്‍ കാട്ടിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.രാജസ്ഥാന് റോയല്‍സിന്റെ സമീപകാലത്തെ മികവിന് കൈയടി സഞ്ജു സാംസണ് കൂടുതല്‍ നേടുമ്ബോഴും കൂടുതല്‍ മികവ് കാട്ടിയത് ജോസ് ബട്ലറാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. 2018ല്‍ രാജസ്ഥാന് റോയല്‍സിലെത്തിയ താരമാണ് ബട്ലര്. 54.80 ശരാശരിയില്‍ 548 റണ്‍സാണ് അദ്ദേഹം നേടിയത്. 2022ല്‍ നാല് സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 863 റണ്‍സുമായി ഞെട്ടിക്കാന്‍ ബട്ലര്ക്ക് സാധിച്ചിരുന്നു. അവസാന സീസണില്‍ 359 റണ്‍സുമായി ബട്ലര് മികച്ച പ്രകടനമാണ് നടത്തിയത്.എന്നാല്‍ ഇത്തവണ എന്തുകൊണ്ടാണ് രാജസ്ഥാന് റോയല്‍സ് ജോസ് ബട്ലറെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് ബട്ലര്. താരത്തിന്റെ അഭാവം രാജസ്ഥാനെ കാര്യമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. രാജസ്ഥാന് കാട്ടിയ വലിയ മണ്ടത്തരമാണ് ബട്ലറെ ഒഴിവാക്കിയതന്നെ പറയാം. ബട്ലറെപ്പോലൊരു സൂപ്പര്‍ താരത്തെ ടീമിലെത്തിക്കുക രാജസ്ഥാന് പ്രയാസമായിരിക്കുമെന്ന് തന്നെ വിലയിരുത്താം.സഞ്ജു സാംസണെ നായകനായി 18 കോടിക്കും ഓപ്പണറായി യശ്വസി ജയ്സ്വാളിനെ 18 കോടിക്കുമാണ് രാജസ്ഥാന് നിലനിര്‍ത്തിയത്. റിയാന്‍ പരാഗിനെയും ദ്രുവ് ജുറേലിനേയും 14 കോടിക്കും ഷിംറോന്‍ ഹെറ്റ്മെയറെ 11 കോടിക്കുമാണ് രാജസ്ഥാന് നിലനിര്‍ത്തിയത്. അണ്‍ക്യാപ്പ്ഡ് താരമായി സന്ദീപ് ശര്‍മയെ നാല് കോടിക്കും നിലനിര്‍ത്തി. ഇതില്‍ റിയാന്‍ പരാഗിനും ജുറേലിനും 14 കൊടുത്തതും ഹെറ്റ്മെയറിന് 11 കോടി കൊടുത്തതും നഷ്ടകച്ചവടമാണ്.പരാഗ് മാച്ച് വിന്നറാണെന്ന് പറയുമ്ബോഴും ഒറ്റക്ക് ജയിപ്പിച്ച ഒരു മത്സരം പോലുമില്ല. ജുറേലും 14 കോടിക്ക് നിലനിര്‍ത്തേണ്ട താരമല്ല. ഇവരെ ലേലത്തിലേക്ക് വിട്ടിരുന്നെങ്കില്‍ എട്ട് കോടിക്കുള്ളില്‍ രാജസ്ഥാന് തിരിച്ചെത്തിക്കാന്‍ സാധിക്കുമായിരുന്നു. ഹെറ്റ്മെയറിനെ അഞ്ച് കോടി പോലും കൊടുക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ ആറ് താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന് അനാവശ്യമായാണ് കോടികള്‍ നഷ്ടപ്പെടുത്തിയത്. ഇത് തിരിച്ചടിയായി മാറാന്‍ സാധ്യതകളേറെയാണ്.രാജസ്ഥാന് റോയല്‍സിന്റെ കൈയില്‍ ഇനി ശേഷിക്കുന്നത് 41 കോടി രൂപയാണ്. ലേലത്തില്‍ ഏറ്റവും കുറവ് പണം പേഴ്സിലുള്ള ടീമായി രാജസ്ഥാന് മാറിയിരിക്കുകയാണ്. ട്രന്റ് ബോള്‍ട്ടിനെ ഒഴിവാക്കിയ രാജസ്ഥാന് മികച്ചൊരു വിദേശ പേസറെ കൊണ്ടുവരാന്‍ നല്ലൊരു തുക മുടക്കേണ്ടി വരും. മിച്ചല്‍ സ്റ്റാര്‍ക്ക്, കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ എന്നിവരെയൊക്കെ സ്വന്തമാക്കാന്‍ കുറഞ്ഞത് 10 കോടിയെങ്കിലും വേണ്ടിവരും. മികച്ചൊരു സ്പിന്നറെ കൊണ്ടുവരാനും 10 കോടിയെങ്കിലും നല്‍കേണ്ടി വരും.ഈ സാഹചര്യത്തില്‍ രാജസ്ഥാന് കാര്യങ്ങള്‍ കടുപ്പമാണ്. നികത്തേണ്ട വിടവുകള്‍ നിരവധിയാണെങ്കിലും അതിനൊത്ത പണം പേഴ്സിലില്ല. മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ടീമിനാവശ്യമാണ്. ബാറ്റിങ് നിരയിലേക്ക് എടുത്തു പറയാവുന്ന മറ്റൊരു മികച്ച താരത്തേയും കൊണ്ടുവരണം. ഇതെല്ലാം 41 കോടികൊണ്ട് എങ്ങനെ രാജസ്ഥാന് സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.