ന്യൂഡല്‍ഹി : ഐപിഎല്‍ റിറ്റെന്‍ഷന്‍ ലിസ്റ്റില്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് പഞ്ചാബ് സൂപ്പര്‍ കിങ്സ്.അന്താരാഷ്ട്ര തലത്തില്‍ കളത്തിലറങ്ങിയ ഒറ്റ താരത്തെ പോലും പഞ്ചാബ് ഒപ്പം കൂട്ടിയല്ല എന്നതാണ് ഹൈലറ്റ് . റീടെൻഷനില്‍ രണ്ട് താരങ്ങളെ മാത്രം നിലനിർത്തി പഞ്ചാബ് കിങ്സ്. 5.5 കോടി രൂപ നല്കി ശശാങ്ക് സിങ്ങിനെയും നാല് കോടി രൂപയ്ക്ക് പ്രഭ്സിമ്രാൻ സിങ്ങിനെയുമാണ് പഞ്ചാബ് നിലനിർത്തിയത്. രണ്ട് പേരും അണ്‍ക്യാപ്ഡ് താരങ്ങളാണ്. റിക്കി പോണ്ടിങ്ങാണ് ടീമിന്റെ പുതിയ പരിശീലകൻ. ഇതിഹാസത്തിന്റെ കീഴില്‍ ഉയരങ്ങളിലേക്ക് പറക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍ .ഹർഷല്‍ പട്ടേല്‍, അർഷ്ദീപ് സിങ്, സാം കറൻ, ജോണി ബെയർസ്റ്റോ, ലിയാം ലിവിങ്സ്റ്റണ്, അശുതോഷ് ശർമ എന്നിങ്ങനെയുള്ള വൻതാരനിരയെയാണ് പഞ്ചാബ് ലേലത്തിനായി അയക്കുന്നത്. 110.5 കോടി രൂപ പഞ്ചാബിന് മെഗാലേലത്തില്‍ ചിലവഴിക്കാം.