തിരുവനന്തപുരം: കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആറ് മാസത്തോളവും മുഖ്യമന്ത്രി പിണറായി വിജയൻ ചെലവഴിച്ചത് വിദേശ രാജ്യങ്ങളിലെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവർത്തകനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ സിആർ പ്രാണകുമാറിന്റെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള പ്രോട്ടോക്കോള്‍ വിഭാഗം ഈ വിവരം നല്‍കിയത്.
രേഖ പ്രകാരം മുഖ്യമന്ത്രി വിവിധ വർഷങ്ങളിലായി 173 ദിവസം വിദേശയാത്ര നടത്തി. 2016, 2017, 2018, 2019, 2022, 2023, 2024 എന്നീ വർഷങ്ങളിലാണ് യാത്രകള്‍. മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്ര 2016-ല്‍ ഉദ്യോഗസ്ഥരോടൊപ്പം യുഎഇയിലേക്കായിരുന്നു. 2017ല്‍ അഞ്ച് ദിവസം ബഹ്‌റൈൻ സന്ദർശിച്ചു. 2018-ല്‍ മൂന്ന് തവണ അമേരിക്കയിലേക്കും ഒരു യാത്ര യുഎഇയിലേക്കും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത വർഷം, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഒപ്പം രണ്ട് യുഎഇ സന്ദർശനങ്ങളും നടത്തി. 2022-ല്‍ അദ്ദേഹം യുഎസും യുഎഇയും രണ്ടുതവണ വീതവും നോർവേയും യുകെയും ഓരോ തവണയും സന്ദർശിച്ചു. 2023-ല്‍ അമേരിക്ക, ക്യൂബ, യുഎഇ എന്നിവിടങ്ങളിലേക്ക് അദ്ദേഹത്തിന്റെ യാത്രകള്‍ തുടർന്നു. മുഖ്യമന്ത്രി ആകെ 26 വിദേശ യാത്രകള്‍ നടത്തിയതായി പ്രോട്ടോക്കോള്‍ വകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.