ദില്ലി: ദില്ലിയില്‍ അതിരൂക്ഷ വായുമലിനീകരണ തോത് തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ച് അധികൃതർ. നിലവിൽ ശരാശരി മലിനീകരണ തോത് 266 ആയി ഉയർന്നു. വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്. അതിനാൽ നിയന്ത്രണങ്ങള്‍ കൂടുതല്‍ കർശനമാക്കി നടപ്പാക്കാൻ ആണ് അധികൃതരുടെ തീരുമാനം. പത്തില്‍ 7 കുടുംബങ്ങളും മലിനീകരണം കാരണം ബുദ്ധിമുട്ടുന്നു എന്നാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്.
എന്നാല്‍ 2015 ന് ശേഷം താരതമന്യേന മെച്ചപ്പെട്ട വായുഗുണനിലവാരമാണ് ഇപ്പോള്‍ ദീപാവലിക്ക് ശേഷം ദില്ലിയിലുള്ളത്.
എന്നാല്‍ സർവേ കണക്കുകള്‍ ഭയപ്പെടുത്തുന്നതാണ്. ദില്ലയിലും അനുബന്ധ പ്രദേശങ്ങളിലും താമസിക്കുന്ന 69 ശതമാനം കുടുംബങ്ങളിലും വായുമലിനീകരണം മൂലം ഒരാളെങ്കിലും രോഗിയാകുന്നുണ്ട് എന്നാണ് സർവ്വേ പറയുന്നത്. പുക മൂടിയ അന്തരീക്ഷമാണ് ഇപ്പോള്‍ ദില്ലിയിലുള്ളത്. ആളുകള്‍ ആസ്ത്മ, കണ്ണെരിച്ചില്‍ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്.