ആ പേരിടാൻ കാരണം ഇതാണ്; മകളുടെ പേര് വെളിപ്പെടുത്തി ദീപികയും റൺവീറും

മുംബൈ: അവൾ ഞങ്ങളുടെ പ്രാർത്ഥനകളുടെ ഉത്തരമാണ്. താങ്ങളുടെ മകളുടെ പേര് വെളിപ്പെടുത്തി താരദമ്പതികളായ ദീപികയും റൺവീറും. കഴിഞ്ഞ സെപ്തംബർ 8 നാണ് ഇരുവർക്കും പെണ്‍കുഞ്ഞ് ജനിച്ചത്. ദീപാവലി ദിനമായ ഇന്നലെ ബോളിവു‍ഡിലെ താരദമ്പതികള്‍ മകളുടെ ആദ്യ ചിത്രം ഇൻസ്റ്റാഗ്രാമില്‍ പങ്കിടുകയും ഒപ്പം കുട്ടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു.

Advertisements

“ദുആ പദുക്കോണ്‍ സിംഗ്” എന്നാണ് കുട്ടിയുടെ പേര് എന്നാണ് രണ്‍വീറും ദീപികയും സംയുക്ത പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍, അവർ ചുവന്ന വസ്ത്രത്തില്‍ ദുവയുടെ ചെറിയ പാദങ്ങളും കാണാം. ഇതേ പോസ്റ്റില്‍ മകളുടെ പേരിന്‍റെ അർത്ഥം ദീപികയും രണ്‍വീറും വിശദീകരിക്കുകയും, പേരിട്ടതിന് പിന്നിലെ കാരണവും പോസ്റ്റിലുണ്ട്. ദുആ: എന്നാൽ പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥം. പേരിടാന്‍ കാരണം അവള്‍ ഞങ്ങളുടെ പ്രാർത്ഥനകള്‍ക്കുള്ള ഉത്തരമാണ് എന്നതിനാലാണ് എന്നാണ് ദമ്പതികള്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പോസ്റ്റ് ഷെയർ ചെയ്ത ഉടൻ തന്നെ ഇത് വ്യാപകമായി പ്രചരിക്കുകയും നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തു. ആരാധകരും സുഹൃത്തുക്കളും സഹനടന്മാരും സഹപ്രവർത്തകരും പോസ്റ്റില്‍ കമന്‍റ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.