പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സ്വയം സംസ്‌കരിക്കണം; കത്ത് നൽകി കളക്ടർ

തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ജൈവ മാലിന്യങ്ങള്‍ ദേവസ്വങ്ങള്‍ സ്വയം സംസ്‌കരിക്കണമെന്ന് ജില്ലാ ഭരണകൂടം. തിരുവമ്പാടി, പാറമേക്കാവ് എന്നീ ദേവസ്വങ്ങള്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടർ കത്ത് നൽകുകയും ചെയ്തു.

Advertisements

കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാട് അംഗീകരിച്ചാണ് ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങള്‍ക്കും കത്ത് നല്‍കിയത്. തിരുവമ്പാടിയും പാറമേക്കാവും മാത്രമല്ല കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എട്ടു ഘടക പൂരങ്ങളും ചേർന്നാണ് പൂരം നടത്തുന്നതെന്നും അതിനാല്‍ ഈ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.