ചെന്നൈ: തമിഴ് സൂപ്പർ സ്റ്റാർ വിജയ് രൂപപ്പെടുത്തിയ പുതിയ പാർട്ടിയാണ് തമിഴക വെട്രി കഴകം. പാർട്ടി രൂപപ്പെട്ടതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാന പര്യടനത്തിനൊരുങ്ങുകയാണ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്.
ഡിസംബർ രണ്ടിന് കോയമ്പത്തൂരിലാണ് യാത്രയുടെ തുടക്കം. ഡിസംബർ 27ന് തിരുനെല്‍വേലിയിലാണ് മെഗാറാലിയോടെ സമാപനം. ടിവികെ പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ വേണ്ടിയാണ് പര്യടനം. അതേസമയം, വിജയ്‍യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കള്‍ക്കും നേതാക്കള്‍ക്കും അണ്ണാ ഡിഎംകെ നിർദ്ദേശം നല്‍കി. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ലെന്നും അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയുമായി ബന്ധപ്പെട്ട ചാനല്‍ ചർച്ചകളില്‍ നിന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ വിട്ടുനില്‍ക്കെയാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. വിഴുപ്പുറം സമ്മേളനത്തില്‍ വിജയ് എംജിആറിനെ പ്രകീർത്തിച്ചത് പ്രശംസനീയമെന്ന് എടപ്പാടി പളനിസാമി പ്രതികരിച്ചിരുന്നു.