ന്യൂയോർക്ക് : ലോകത്തെ ഏറ്റവും മികച്ച ടീം ആണ് അർജന്റീന. പരിശീലകനായ ലയണല്‍ സ്കൈലോണിയുടെ കീഴില്‍ ഗംഭീര പ്രകടനമാണ് ടീം നടത്തി വരുന്നത്.ഇപ്പോള്‍ നടന്ന ഇന്റർനാഷണല്‍ ബ്രേക്കില്‍ അർജന്റീന രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നു. ആദ്യ മത്സരം വെനിസ്വേലയോട് സമനില വഴങ്ങുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ അവർ വിജയവഴിയിലേക്ക് തിരിച്ചെത്തി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അവർ ബൊളീവിയയെ പരാജയപ്പെടുത്തിയത്.ഇപ്പോള്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വിവരങ്ങളാണ് അർജന്റീനൻ ക്യാമ്പില്‍ നിന്നും പുറത്ത് വരുന്നത്. പരിക്ക് കാരണം പല താരങ്ങള്‍ക്കും അടുത്ത യോഗ്യത മത്സരങ്ങള്‍ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ടീമിന് ആശ്വാസമായി പൗലോ ദിബാല, ഗർനാച്ചോ, മാർക്കോസ് അക്യുഞ്ഞ എന്നിവർ പരിക്കില്‍ നിന്നും മുക്തരായിട്ടുണ്ട്. വരുന്ന സ്ക്വാഡില്‍ ഇവർ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ദിബാല കഴിഞ്ഞ മത്സരത്തില്‍ റോമക്ക് വേണ്ടി ഗോളടിച്ചിട്ടുണ്ട്. കൂടാതെ ഗർനാച്ചോ കഴിഞ്ഞ മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ താരങ്ങളുടെ കാര്യത്തില്‍ പരിശീലകനായ സ്കലോണിക്ക് ആശങ്കകള്‍ ഒന്നുമില്ല. നിക്കോളാസ് ഗോണ്‍സാലസ് പരിക്കിന്റെ പിടിയിലായിരുന്നുവെങ്കിലും അദ്ദേഹം മുക്തി നേടി.ഇനി ഇത്തവണത്തെ ഇന്റർനാഷണല്‍ ബ്രേക്കില്‍ 2 വേള്‍ഡ് കപ്പ് യോഗ്യതാ മത്സരങ്ങള്‍ കൂടി അർജന്റീന കളിക്കുന്നുണ്ട്. നവംബർ 15 ന് പരാഗ്വയാണ് അർജന്റീനയുടെ എതിരാളികള്‍. അതിന് ശേഷം 20 ന് പെറുവും. ലയണല്‍ മെസി സ്ക്വാഡില്‍ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.