ഇന്ത്യയുടെ ഇത്രയും നാണംകെട്ട തോല്‍വി 90 വര്‍ഷത്തിനിടെ ഇതാദ്യം ! വാങ്കഡെയില്‍ പുതിയ റെക്കോര്‍ഡും

വാങ്കഡെ : വാങ്കഡെ ടെസ്റ്റില്‍ ഇന്ത്യയെ തകർത്ത് പരമ്ബര സ്വന്തമാക്കിയതിലൂടെ ന്യൂസിലാൻഡ് രചിച്ചത് ഒരുപിടി റെക്കോർഡുകള്‍.ഇന്ത്യൻ ഉപഭൂഖണ്ഡത്തില്‍ ആദ്യമായാണ് കിവികള്‍ പരമ്പര തൂത്തുവാരുന്നത്. മാത്രമല്ല, ബ്രിട്ടീഷ് കാലത്തെ ഇംഗ്ലണ്ടുകാരുടെ റെക്കോർഡും സന്ദശകർ തകർത്തു.1933-34 സീസണില്‍ ഇന്ത്യൻ പര്യടനം നടത്തിയ ഇംഗ്ലണ്ട്, മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ജയിച്ചിരുന്നു. ഇന്ത്യ ആദ്യമായി മൂന്ന് ടെസ്റ്റില്‍ പങ്കെടുത്തത് ഇതിലാണ്. അതിന് ശേഷം ഇപ്പോഴാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ സന്ദർശകർക്കെതിരെ ഒരു വിജയം പോലും ഇന്ത്യക്ക് നേടാനാകാതെ വന്നത്.ഒരു പരമ്പരയിൽ മൂന്ന് ടെസ്റ്റുകള്‍ ന്യൂസിലൻഡ് ജയിക്കുന്ന ആദ്യ വേള കൂടിയാണിത്.

Advertisements

ഒന്നാം ഇന്നിങ്സില്‍ ന്യൂസിലാൻഡ് 235 റണ്‍സിന് പുറത്തായപ്പോള്‍ ഇന്ത്യ 263 റണ്‍സ് നേടി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ സ്പിൻ ഇരട്ടകളായ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും 8 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്ലാക്ക്‌ക്യാപ്‌സ് 174 റണ്‍സിന് പുറത്തായി. ചേസിങ് ഇന്ത്യൻ ടീമിന് ബുദ്ധിമുട്ടായിരുന്നു.ഋഷഭ് പന്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വിവാദ പുറത്താകല്‍ എല്ലാം തകർത്തു. രോഹിത് ശർമ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാൻ ഗില്‍, വിരാട് കോഹ്‌ലി, സർഫറാസ് ഖാൻ എന്നിവർ നിസ്സാര സ്‌കോറുകള്‍ക്ക് പുറത്തായതോടെ ആതിഥേയർക്ക് വെറും 29 റണ്‍സിന് 5 വിക്കറ്റ് നഷ്ടമായി.ഒടുവില്‍ 25 റണ്‍സിന് ന്യൂസിലാന്‍ഡ് ജയിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ പേസര്‍ അജാസ് പട്ടേലാണ് മത്സരത്തിലെ താരം. വില്‍യങ് പരമ്പരയിലെ താരവുമായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.