സ്പോർട്സ് ഡെസ്ക് : ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വൃദ്ധിമാൻ സാഹ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി എഡിഷന് ശേഷം തൻ്റെ ക്രിക്കറ്റ് യാത്ര അവസാനിക്കുമെന്ന് സോഷ്യൽ മീഡിയയിൽ സാഹ കുറിച്ചു. ‘അവസാനമായി ഒരു തവണ’ ബംഗാളിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കുള്ള താരങ്ങളുടെ പരിഗണനാപട്ടികയില്‍ നിന്ന് നേരത്തെ പുറത്തായ മുന്‍ താരം വൃദ്ധിമാന്‍ സാഹ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു.ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിക്കറ്റ് കീപ്പര്‍ കൂടിയായ 40കാരനായ സാഹയെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ സീസണോടെ താന്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് സാഹ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ ബംഗാളിന്‍റെ താരമായ സാഹ സീസണൊടുവിൽ വിരമിക്കും.അടുത്ത ഐപിഎല്ലില്‍ സാഹ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്.
വിക്കറ്റ് കീപ്പിംഗിലെ മികവില്‍ സമീപകാലത്ത് ഇന്ത്യ കണ്ട എറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായാണ് വൃദ്ധിമാന്‍ സാഹയെ പരിഗണിക്കുന്നത്. ക്രിക്കറ്റിന്‍റെ ഈ നീണ്ടയാത്രയില്‍ ഇതെന്‍റെ അവസാന സീസണായിരിക്കും. ബംഗാളിനുവേണ്ടി ഒരിക്കല്‍ കൂടി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. രഞ്ജി ട്രോഫിയില്‍ മാത്രം കളിച്ചു കൊണ്ടാണ് ഞാന്‍ വിരമിക്കുന്നത് എന്നാണ് സാഹ എക്സ് പോസ്റ്റില്‍ കുറിച്ചത്. തന്‍റെ കരിയറില്‍ പിന്തുണയുമായി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ സാഹ അവസാന സീസൺ അവിസ്മരണീയമാക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.ഐപിഎല്ലിലും സാഹ തുടര്‍ന്ന് കളിക്കാന്‍ സാധ്യതയില്ലെന്ന് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തില്‍ പങ്കെടുക്കാന്‍ സാഹ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത, ചെന്നൈ, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ച സാഹ അവസാന സീസണുകളില്‍ ഗുജറാത്തിന്‍റെ താരമായിരുന്നു.ഇന്ത്യക്കായി 40 ടെസ്റ്റുകളില്‍ കളിച്ച സാഹ 56 ഇന്നിംഗ്സുകളില്‍ 29.41 ശരാശരിയില്‍ മൂന്ന് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1343 റണ്‍സടിച്ചു. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 92 ക്യാച്ചുകളും 12 സ്റ്റംപിംഗുകളും സാഹയുടെ പേരിലുണ്ട്. 9 ഏകദിനങ്ങളില്‍ 41 റണ്‍സും സാഹ നേടി.