ഈ വർഷത്തെ കേരളോത്സവം നവംബർ പകുതിയോടെ; വിജ്ഞാപനം ഉടൻ ഇറങ്ങും

ഇടുക്കി: ഈ വർഷത്തെ കേരളോത്സവത്തിന് ഒടുവില്‍ തീരുമാനമായി. നവംബർ 15 ഓടെ പഞ്ചായത്ത് തല മത്സരങ്ങള്‍ ആരംഭിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകള്‍ക്ക് ലഭിക്കും. യുവജനങ്ങളുടെ കലാകായിക സാംസ്കാരിക ഉത്സവമാണ് കേരളോത്സവം. ത്രിതല പഞ്ചായത്ത് തല മത്സരങ്ങള്‍ പോലും ഇതുവരെയും നടന്നിരുന്നില്ല.

Advertisements

മുൻ വർഷങ്ങളില്‍ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു പോന്നിരുന്ന കായിക താരങ്ങളും ക്ലബ്ബ് ഭാരവാഹികളുമെല്ലാം പഞ്ചായത്തുകളിലും ബന്ധപ്പെട്ട വകുപ്പുകളിലും അന്വേഷിച്ചെങ്കിലും അവർക്കും വിവരമൊന്നും ലഭിച്ചിരുന്നില്ല. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണാഘോഷം ഉള്‍പ്പെടെ സംസ്ഥാനത്തെ ആഘോഷ പരിപാടികള്‍ മാറ്റിവെക്കുകയും ചുരുക്കി നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളോത്സവവും നടത്തണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല. എന്നാല്‍ ഈ വർഷവും കേരളോത്സവം വിജയകരമായി നടക്കുമെന്നും മാറ്റിവെച്ചിട്ടില്ലെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു. ഇതു സംബന്ധിച്ച പ്രഖ്യാപനവും വിവരങ്ങളും വകുപ്പു തലത്തില്‍ പുറത്തിറങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാദേശിക തലങ്ങളില്‍ നവംബർ പകുതിയോടെ ആരംഭിച്ച്‌ ജനുവരിയില്‍ സംസ്ഥാന തല മത്സരങ്ങള്‍ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സതീഷ് പറഞ്ഞു. ആദ്യ ഘട്ടങ്ങളില്‍ പ്രാദേശിക തലത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തില്‍ മത്സരങ്ങള്‍ നടക്കും. മുനിസിപാലിറ്റി, കോർപ്പറേഷൻ മേഖലകളില്‍ ബ്ലോക്ക് തല മത്സരങ്ങള്‍ ഉണ്ടാവില്ല. കേരളോത്സവം സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനുള്ളില്‍ പഞ്ചായത്തുകള്‍ക്ക് ലഭിക്കും. തുടർന്ന് കമ്മിറ്റികള്‍ വിളിച്ച്‌ ചേർത്ത് സംഘാടക സമിതി രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിക്കുകയാണ് പതിവ്. യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, സാഹോദര്യവും സഹകരണ ബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിക്കുന്നത്‌.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുക. സംസ്ഥാന തലത്തില്‍ വിജയികളായവരെ ദേശീയ യുവജനോത്സവത്തിലെ മത്സര ഇനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും ദേശീയ തലത്തില്‍ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.