ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം പിടിച്ച്‌ ആസിഫ് അലിയുടെ ലെവല്‍ ക്രോസ്

സിനിമ ഡെസ്ക് : ആസിഫ് അലി, അമലപോള്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘ലെവല്‍ ക്രോസ്’ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയില്‍ ഇടം പിടിച്ചു.അഭിഷേക് ഫിലിംസ് നിർമ്മിച്ച്‌ നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്‌ത ‘ലെവല്‍ ക്രോസ്’ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഈ ചിത്രത്തില്‍ നടൻ ഷറഫുദ്ദീനും മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്റെ ലൈബ്രറിയിലേക്ക് ലെവല്‍ ക്രോസ് ചിത്രത്തിന്റെ തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ടതോടെ മലയാള സിനിമയുടെ ചരിത്രത്തില്‍ ചിത്രം തിളക്കമാർന്ന നേട്ടം കൈവരിക്കുകയാണ്.

Advertisements

രണ്ടാഴ്‌ച മുൻപ് ക്രിസ്‌റ്റോ സംവിധാനം ചെയ്‌ത ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ തിരക്കഥയും അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്റെ ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് ആദ്യമാണ് ഇന്ത്യൻ സിനിമ ചരിത്രത്തില്‍ വളരെ ചുരുങ്ങിയ കാലയളവില്‍ ഒരേ മേഖലയിലെ രണ്ട് ചിത്രങ്ങള്‍ അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്‌സിന്റെ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികള്‍ക്കും ഗവേഷണ ലൈബ്രറികളില്‍ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകള്‍ പഠന വിധേയമാക്കാം.ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകള്‍ ഉള്ള സിനിമകളില്‍ മികച്ചത് എന്ന തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തില്‍ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തില്‍ സൂക്ഷിക്കാറുള്ളത്. ഇംഗ്ലീഷ് ഭാഷയില്‍ പി ഡി എഫ് രൂപത്തിലാണ് തിരക്കഥ ലൈബ്രറിയിലേക്ക് സമർപ്പിക്കേണ്ടത്.അർഫാസ് അയൂബ് തന്നെയാണ് ‘ലെവല്‍ ക്രോസിന്റെ’കഥയും തിരക്കഥയും ഒരുക്കിയത്. സംഭാഷണങ്ങള്‍ എഴുതിയത് അർഫാസിന്റെ പിതാവും നടൻ കൂടിയായ ആദം അയൂബാണ്. പ്രശസ്‌ത സംവിധായകൻ ജിത്തു ജോസഫിൻറെ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ ആയിരുന്നു സംവിധായകൻ അർഫാസ് അയൂബ്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ള നിർമ്മിച്ച ചിത്രം വിതരണം ചെയ്‌തത് സംവിധായകൻ ജിത്തു ജോസഫ് ആയിരുന്നു. ലെവല്‍ ക്രോസ്’ എന്ന ചിത്രം സംവിധാന മികവുകൊണ്ടും തിരക്കഥയുടെ ഗുണമേന്മ കൊണ്ടും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. തീയറ്ററുകളിലും ചിത്രം സാമ്പത്തികമായി വിജയം നേടി. ആമസോണ്‍ പ്രൈമില്‍ ഒ.ടി. ടി റിലീസ് ആയി എത്തിയപ്പോഴും ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകർ നല്‍കിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.