ഗൗതം ഗംഭീറിന് മേൽ സമ്മർദ്ദം ഏറുന്നു, ഓസ്ട്രേലിയക്ക് എതിരെ ജയിച്ചില്ലെങ്കിൽ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തേക്ക്?

സ്പോർട്സ് ഡെസ്ക് : ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയതോടെ പരിശീലകൻ ഗൗതം ഗംഭീറിനെ ‘നിലയ്ക്കുനിർത്താൻ’ ഒരുങ്ങി ബിസിസിഐ. ഗംഭീറിനും അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിക്കുമെതിരെ ബിസിസിഐയുടെ നടപടിയുണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.തുടർച്ചയായ പരമ്പര തോല്‍വികളെ തുടർന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ കടുത്ത സമ്മർദ്ദത്തിലാണ് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Advertisements

വലിയ പ്രതീക്ഷയോടെയാണ് ഗംഭീർ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റത് എങ്കിലും ഇതുവരെ അദ്ദേഹത്തിന്റെ കോച്ചിംഗ് അത്ര പ്രതീക്ഷ തരുന്നതല്ല. പ്രത്യേകിച്ച്‌ ടെസ്റ്റിലും ഏകദിനത്തിലും.ഗംഭീറിൻ്റെ കീഴില്‍ ഇന്ത്യ 27 വർഷത്തിന് ശേഷം ആദ്യമായി ശ്രീലങ്കയ്‌ക്കെതിരെ ഒരു ഏകദിന പരമ്പര തോല്‍ക്കുകയും തുടർന്ന് ന്യൂസിലൻഡിനെതിരെ 3-0 ന് ചരിത്രപരമായ ടെസ്റ്റ് പരമ്പര പരാജയപ്പെടുകയും ചെയ്തു. ടി20 ശൈലിയിലാണ് ഗംഭീർ ടെസ്റ്റിനെ അടക്കം സമീപിക്കുന്നത് എന്നതാണ് പ്രധാന വിമർശനം. സിലക്ഷനില്‍ കോച്ച്‌ ഇടപെടുന്നതും ചർച്ചയാകുന്നു.അടുത്തതായി ബോർഡർ-ഗവാസ്‌കർ ട്രോഫി നടക്കാനിരിക്കെ, ഗംഭീറിന് മേലുള്ള സമ്മർദ്ദം ഉയരുകയാണ്. ബോർഡർ ഗവാക്സർ പരമ്പരയിലും ടീമില്‍ നിന്ന് നല്ല പ്രകടനം ഉണ്ടായില്ല എങ്കില്‍ ഗംഭീറിന് പുറത്തേക്കുള്ള വഴി തെളിയും എന്നാണ് റിപ്പോർട്ടുകള്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.