ജോലിക്കിടെ നഴ്സിനെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചു; ആശുപത്രി ഡയറക്ടർക്കെതിരെ പരാതി

കാൺപൂർ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ 22 വയസുകാരിയായ നഴ്സ് പീഡനത്തിനിരയായതായി പരാതി. ആശുപത്രി ഡയറക്ടർ തന്നെയാണ് രാത്രി ജോലിക്കിടെ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചത്. പീഡനത്തിന് മുമ്പ് യുവതിക്ക് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കല‍ർത്തി നല്‍കിയെന്നും സംശയിക്കുന്നുണ്ട്.

Advertisements

പരാതി പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്, ആശുപത്രി ഡയറക്ടറെ അറസ്റ്റ് ചെയ്തു. കാണ്‍പൂരിലെ കല്യാണ്‍പൂരില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലാണ് സംഭവമുണ്ടായതെന്ന് കല്യാണ്‍പൂർ അസിസ്റ്റന്റ് കമ്മീഷണർ അഭിഷേക് പാണ്ഡേ പറഞ്ഞു. പീഡനത്തിനിരയായ നഴസ് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ആശുപത്രി ഡയറക്ടർ ഒരു പാർട്ടി നടത്തിയിരുന്നു. ഇതിന് ശേഷം നഴ്സിനോട് രാത്രിയും ആശുപത്രിയില്‍ നില്‍ക്കണമെന്നും ചില ജോലികള്‍ ഉണ്ടെന്നും നിർദേശിച്ചു. ഇത് അനുസരിച്ചാണ് നഴ്സ് ജോലിക്ക് കയറിയത്. അർത്ഥരാത്രിയോടെ ഡയറക്ടർ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് ബലമായി അകത്ത് കയറ്റിയ ശേഷം വാതില്‍ പൂട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുവതിയെ അവിടെ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സംഭവം ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അറസ്റ്റിലായ ആശുപത്രി ഡയറക്ടരുടെ വിശദാംശങ്ങളൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.