അബുദാബി: ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് (ഐപിഒ) ഓഹരികള്‍ക്ക് ആവശ്യക്കാർ ഉയര്‍ന്നതോടെ ലിസ്റ്റിങ്ങ് 30 ശതമാനമായി വര്‍ധിപ്പിച്ച് അറിയിച്ച് ലുലു റീട്ടെയില്‍ ഹോള്‍ഡിങ്സ്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നത്. ആവശ്യക്കാര്‍ കൂടിയതോടെയാണ് 5 ശതമാനം ഓഹരികള്‍ കൂടി അധികം ലിസ്റ്റ് ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകർക്കായാണ് അധിക ഓഹരികള്‍.
ഓഹരി ഇഷ്യൂ വില 1.94 ദിർഹം മുതല്‍ 2.04 ദിർഹം വരെയായി തുടരും. ലുലു ഐ.പി.ഒയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയും നിക്ഷേപക പങ്കാളിത്തവും കണക്കിലെടുത്താണ് പുതിയ തീരുമാനം. ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനമാക്കി വർധിപ്പിച്ചതോടെ കൂടുതല്‍ നിക്ഷേപകർക്ക് പങ്കാളിത്തം ലഭിക്കും. 30 ശതമാനം വർധിപ്പിച്ചതോടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോള്‍ ലിസ്റ്റ് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
601 കോടി ദിർഹം മുതല്‍ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയ്ലിന്റെ ഐ.പി.ഒ. 20.04 ബില്യണ്‍ മുതല്‍ 21.07 ബില്യണ്‍ ദിർഹം വരെ വിപണി മൂല്യം വരും.
നവംബർ 5 ആണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി. 6ന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും. അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ നവംബർ 14നാണ് ലിസ്റ്റിങ്ങ്.