ഇ- കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാർട്ടും മീഷോയും ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷർട്ടുകള്‍ വില്പനയ്ക്ക് എത്തിച്ചതിനെതിരെ രൂക്ഷ വിമർശനം. ഗുണ്ടാസംഘങ്ങളെ താരങ്ങളാക്കിക്കൊണ്ടുള്ള വിപണനതന്ത്രം അംഗീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികള്‍ ഇത്തരം ടി -ഷർട്ടുകള്‍ കുട്ടികള്‍ക്കായും വില്പനയ്ക്ക് എത്തിച്ചത്.
വിതരണക്കാരെയും റീസെല്ലർമാരെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമായ മീഷോയില്‍ വില്‍ക്കുന്ന ബിഷ്‌ണോയി ടി-ഷർട്ടുകളുടെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്ത ജാഫ്രി എൻ്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചത് ഇങ്ങനെയാണ്; ‘മീഷോ, ടീഷോപ്പർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ അക്ഷരാർത്ഥത്തില്‍ ഗുണ്ടാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈൻ റാഡിക്കലൈസേഷൻ്റെ ഒരു ഉദാഹരണം മാത്രമാണ്’.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നത് തടയാൻ പൊലീസും എൻഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാരടക്കം ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവല്‍ക്കരിച്ചും പെട്ടെന്ന് പണം സമ്പാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.