അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെ തവിട് പൊടിയാക്കി ഇന്ത്യ മൂന്നാം ഏകദിനവും വിജയിച്ചു. ഇതോടെ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ആദ്യ സമ്പൂർണ പരമ്പരയ്ക്കിറങ്ങിയ ടീം ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ വൈറ്റ് വാഷ് ചെയ്തു.
ഇന്ത്യ
265
ശ്രേയസ് അയ്യർ – 80
ഋഷഭ് പന്ത് – 56
വാഷിംങ് ടൺ സുന്ദർ – 33
ദീപക് ചഹർ – 38
വെസ്റ്റ് ഇൻഡീസ് ബൗളിംങ്
ജെയ്‌സൺ ഹോൾഡർ – 34/4
അൽസാരി ജോസഫ് – 54/2
ഹെയ്ഡൺ വാൽഷ് – 59/2
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെസ്റ്റ് ഇൻഡീസ്
169/10
നിക്കോളാസ് പൂരാൻ – 34
ഡ്വേൻ സ്മിത്ത് – 36
ഇന്ത്യ ബൗളിംങ്
മുഹമ്മദ് സിറാജ് – 29/3
പ്രദീഷ് കൃഷ്ണ – 27/3
കുൽദീപ് യാദവ് – 51/2
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത്തും ധവാനും ചേർന്ന് ഓപ്പൺ ചെയ്‌തെങ്കിലും 16 ൽ തന്നെ ക്യാപ്റ്റനും, വൺഡൗണായി വന്ന കോഹ്ലിയും പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. അധികം വൈകാതെ തന്നെ ടീമിൽ മടങ്ങിയെത്തിയ ധവാനും ബാറ്റ് മടക്കി. പിന്നാലെ, ഋഷഭ് പന്തും ശ്രേയസ് അയ്യരും നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. സെഞ്ച്വറി കൂട്ട്‌കെട്ട് ഉയർത്തിയ ശേഷം പന്ത് മടങ്ങിയെങ്കിലും അയ്യർ വാലറ്റത്തെ കൂട്ട് പിടിച്ച് ചെറുത്തു നിൽക്കുകയായിരുന്നു.
മറുപടി ബാറ്റിംങിന് ഇറങ്ങിയ വിൻഡീസിനെ ഒരു ഘട്ടത്തിൽ പോലും മികച്ച കൂട്ട് കെട്ട് ഉയർത്തി ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ സാധിച്ചില്ല. ടീം ഇന്ത്യയുടെ മികച്ച ബൗളിംങ് കൃത്യമായ ഇടവേളകളിൽ വെസ്റ്റിൻഡീസിനെ വലച്ചു. തുടർച്ചയായ മൂന്നാം മത്സരത്തിൽ അൻപത് ഓവർ പോലും തികയ്ക്കാനാവാതെ കൂറ്റൻ അടികൾക്കു പേരുകേട്ട വെസ്റ്റ് ഇൻഡീസ് താരങ്ങൾ മടങ്ങി. ഇതോടെ ഇന്ത്യയ്ക്ക് പരമ്പരയും, മത്സരവും സ്വന്തം.