തിരുവല്ല: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പന്തളം- മാവേലിക്കര റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പന്തളത്തിന് സമീപം മണ്ണക്കടവ് മുതല്‍ കടക്കാട് ഭാഗം വരെ റോഡില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. പ്രദേശത്ത് അന്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
Advertisements
അച്ചന്‍കോവിലാറ്റില്‍ നിന്നുള്ള വെള്ളം റോഡിലേക്ക് കയറിയാണ് ഗതാഗതം തടസപ്പെടാന്‍ കാരണം.
പമ്പയില്‍ ജലനിരപ്പ് ഉയാരാന്‍ സാധ്യതയുള്ളതിനാല്‍ ശബരിമലയില്‍ മറ്റന്നാള്‍ വരെ ഭക്തര്‍ക്ക് ദര്‍ശനാനുമതിയില്ല. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.