കാസർകോട്: സംസ്ഥാനത്ത് ‘തിരുടർ’ സംഘം എത്തിയതായി സൂചന. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷണ സംഘമാണ് തിരുടർ സംഘം. രണ്ട് ദിവസത്തിനുള്ളില്‍ കാസർകോട്, മഞ്ചേശ്വരം മേഖലകളില്‍ മാത്രം ആറ് ആരാധനലായങ്ങളിലാണ് കവർച്ചയും കവർച്ചശ്രമവും നടന്നത്.
അടുത്തടുത്ത സ്ഥലങ്ങളില്‍ മണിക്കൂറുകളുടെ ഇടവേളകളിലാണ് മോഷണം. മഞ്ചേശ്വരത്തും കാസർകോട്ടും നടന്ന കവർച്ചയ്ക്ക് സമാന സ്വഭാവമാണുള്ളത്. ഇതാണ് തിരുർ സംഘമാണെന്ന നിഗമനത്തില്‍ എത്താൻ കാരണം. മോഷണം പെരുകുന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഞായറാഴ്ച എടനീരിലെ വിഷ്ണുമംഗലം ക്ഷേത്രത്തില്‍ ഭണ്ഡാരം പൊളിച്ചാണ് പണം കവർന്നത്. തിങ്കളാഴ്ചയും ഇതേ പ്രദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കവർച്ച.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ചേശ്വരം വൊർക്കാടി പാവളയില്‍ പള്ളിയുടെ പ്രാർഥനാകേന്ദ്രത്തിലെ നേർച്ചപ്പെട്ടിയാണ് കുത്തിത്തുറന്നത്. ഇവിടെയുള്ള കൊറഗജ്ജ ദൈവസ്ഥാനത്തിന്റെ ഭണ്ഡാരപ്പെട്ടിയും പൊളിച്ചു. പ്രദേശത്തെ സിസിട.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.