പേപ്പട്ടി കടിച്ച വിവരം കുത്തിവയ്പ്പ് ഭയന്ന് ആരോടും പറഞ്ഞില്ല; ചേര്‍ത്തലയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം പേവിഷബാധമൂലമെന്ന് ആരോഗ്യവകുപ്പ്

ചേര്‍ത്തല: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണം പേവിഷബാധമൂലമെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. അര്‍ത്തുങ്കലില്‍ സ്വദേശിയായ നിര്‍മല്‍ രാജേഷ് ഈ മാസം 16നാണ് മരിച്ചത്. കുട്ടിയെ പരിശോധിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

Advertisements

വിശദപരിശോധനയ്ക്ക് ആന്തരിക അവയവങ്ങളും സ്രവവും പാലോടുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസിലും ബംഗളൂരുവിലെ ന്യൂറോ സയന്‍സ് ലാബിലും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ കുട്ടിയുടെ മരണ കാരണം സ്ഥിരീകരിക്കാനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓഗസ്റ്റില്‍ കുട്ടിയുടെ സഹോദരന്റെ മുഖത്ത് പട്ടിയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. അന്ന് അതിന് ചുറ്റും കുത്തിവെപ്പ് എടുത്തിരുന്നു. ഈ അടുത്ത ദിവസം നിര്‍മ്മലിന്റെ മുഖത്തും മുറിവേറ്റിരുന്നു. സൈക്കിളില്‍ നിന്നും വീണതാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. കുത്തിവെപ്പിനെ ഭയന്നാകാം കുട്ടി ഇങ്ങനെ പറഞ്ഞതെന്നാണ് നിഗമനം. എന്നാല്‍ കൂട്ടുകാരോട് പട്ടി കടിച്ചതെന്നാണ് പറഞ്ഞത്. ഇവരുടെ വീട്ടില്‍ വളര്‍ത്തുന്ന പട്ടിയെ വെറ്ററിനറി സര്‍ജന്‍ പരിശോധിച്ചെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല.

Hot Topics

Related Articles