പിറന്നാൾ അപ്ഡേറ്റ്;  കമല്‍ ഹാസന്റെ ‘തഗ് ലൈഫി’ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ഇന്ന്

കമല്‍ ഹാസന് സമീപകാല കരിയറില്‍ നേട്ടമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, വലിയ ക്ഷീണവുമായ ചിത്രമായിരുന്നു ഇന്ത്യന്‍ 2. വിക്രത്തിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തിയ ചിത്രം പ്രേക്ഷകപ്രീതി നേടുന്നതില്‍ അമ്പേ പരാജയപ്പെട്ടു. എന്നാല്‍ വരാനിരിക്കുന്ന ചിത്രം അദ്ദേഹത്തിന് ഏറെ പ്രതീക്ഷയുള്ളതാണ്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം മണി രത്നവുമായി ഒന്നിക്കുന്ന തഗ് ലൈഫ് ആണ് അത്. 

Advertisements

ചിത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് അണിയറക്കാര്‍ പുറത്തുവിടും. ചിത്രത്തിന്‍റെ റിലീസ് തീയതിയാണ് അത്. ഒരു ടീസറിനൊപ്പമാണ് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുക. രാവിലെ 11 മണിക്ക് ഈ ടീസര്‍ എത്തും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്‍റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ, ദുല്‍ഖര്‍ സല്‍മാന്‍, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 

ദുല്‍ഖറിന് പകരമാണ് പിന്നീട് ചിമ്പു എത്തിയത്. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.