ബംഗളൂരു : സല്മാൻ ഖാനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു മാസമായി കർണാടക ഹാവേരിയില്‍ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.
Advertisements
ഇന്നലെയാണ് കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉടൻ പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. സല്‍മാന്റെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്.