മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് പറഞ്ഞു; പാലക്കാട്ടെ പാതിരാ റെയ്ഡ് എം ബി രാജേഷിന്റെ നിർദേശപ്രകാരമെന്ന് കെ സുധാകരൻ

പാലക്കാട്: പാലക്കാട്ടെ പാതിരാ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന ആരോപണവുമായി കെ സുധാകരൻ രംഗത്ത്. മന്ത്രി പൊലീസിന് നേരിട്ട് നിർദേശം നല്‍കിയെന്നും കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. സ്ത്രീകളെ അപമാനിച്ച പൊലീസ് നടപടി യുഡിഎഫിന് ഗുണം ചെയ്യുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Advertisements

പൊലീസ് കാണിച്ചത് നെറികേടാണ്. ഈ അതിക്രമം യുഡിഎഫിന് അനുകൂലമായ അവസ്ഥ ഉണ്ടാക്കും. ഈ പരിശോധനയുടെ ദുരന്തം എല്‍ഡിഎഫ് അനുഭവിക്കും. റെയ്ഡ് നടത്തിയേ കഴിയൂ എന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. ബിന്ദുവും ഷാനിമോളും പെരുമാറിയത് ധീരതയോടെയാണെന്നും കെ സുധാകരൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.