തിരുവനന്തപുരം : രഞ്ജി ട്രോഫിയില്‍ ഉത്തർപ്രദേശിനെ നേരിടുന്ന കേരളം രണ്ടാം ദിനം കളി അവസാനിക്കുബോള്‍ 340-7 എന്ന നിലയില്‍ നില്ക്കുന്നു.ഇപ്പോള്‍ കേരളത്തിന് 178 റണ്‍സിന്റെ ലീഡ് ഉണ്ട്. ഇന്നലെ ഉത്തർപ്രദേശ് 162 റണ്‍സിന് ഓളൗട്ട് ആയിരുന്നു.ക്യാപ്റ്റൻ സച്ചിൻ ബേബിയും സല്മാൻ നിസാറും ആണ് കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചത്. 83 റണ്‍സ് എടുത്താണ് സച്ചിൻ ബേബി കളം വിട്ടത്. 74 റണ്‍സുമായി സല്മാൻ നിസാർ ഇപ്പോഴും ക്രീസില്‍ ഉണ്ട്. 8 ഫോറും 2 സിക്സും സല്മാൻ നിസാർ ഇതുവരെ അടിച്ചു. 11 റണ്‍സുമായി അസറുദ്ദീൻ ആണ് ഒപ്പം ക്രീസില്‍ ഉള്ളത്.23 റണ്‍സ് എടുത്ത വത്സല്‍, 28 റണ്‍സ് എടുത്ത രോഹൻ എസ് കുന്നുമ്മല്‍, 32 റണ്‍സ് എടുത്ത അപരിജിത്, 14 റണ്‍സ് എടുത്ത സർവതെ, 24 റണ്‍സ് എടുത്ത അക്ഷയ് ചന്ദ്രൻ, 35 റണ്‍സ് എടുത്ത ജലജ് സക്സേന എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.