വ്യത്യസ്തമായ കഥകള്‍ കയ്യിലുണ്ടോ?, കേള്‍ക്കാൻ പ്രഭാസ് റെഡിയാണ്; പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാൻ വെബ്സൈറ്റുമായി താരം

സിനിമ ഡെസ്ക് : സ്വന്തം തിരക്കഥയുമായി സിനിമ എന്ന സ്വപ്നത്തിലേയ്ക്ക് എത്താന്‍ ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ടപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്.അത്തരക്കാര്‍ക്കായി ഇതാ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറന്നിടുന്നു. പുതുമുഖ തിരക്കഥാകൃത്തുക്കള്‍ക്കായി പുതിയ വെബ്സൈറ്റ് ആരംഭിച്ചിരിക്കുകയാണ് താരം.ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന പ്രഭാസിന്റെ പുതിയ വെബ്സൈറ്റിലൂടെ എഴുത്തുകാര്‍ക്ക് അവരുടെ പക്കലുള്ള തിരക്കഥയുടെ ആശയം സമര്‍പ്പിക്കാം. വ്യത്യസ്തമായ പുതിയ കഥകള്‍ കണ്ടെത്തുന്നതിനായാണ് താരത്തിന്റെ വേറിട്ട പരീക്ഷണം.

Advertisements

250 വാക്കുകളില്‍ ഒതുങ്ങി നിന്നായിരിക്കണം ആശയം സമര്‍പ്പിക്കേണ്ടത്‌. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ആശയത്തിന്‍റെ നിലവാരമനുസരിച്ചു റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങള്‍ തെരെഞ്ഞെടുത്തു സിനിമയാക്കും.വെബ്സൈറ്റ് ലോഞ്ചിങ്ങിന്റെ ഭാഗമായി സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പര്‍ ഹീറോ ആയി സങ്കല്‍പ്പിച്ചു 3500 വാക്കില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാര്‍ക്കായി പ്രഭാസ് ഒരുക്കുന്നുണ്ട്‌. പ്രേക്ഷകരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരിക്കും മത്സരത്തിന്‍റെ വിജയിയെ തീരുമാനിക്കുന്നത്. മത്സരത്തിലെ വിജയികള്‍ക്ക് പ്രഭാസിന്‍റെ വരാനിരിക്കുന്ന സിനിമകളില്‍ സഹ സംവിധായകനായോ, സഹ രചയിതാവായോ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകന്‍ വൈഷ്ണവ് താള്ളായുമാണ് ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് എന്ന വെബ്സൈറ്റിന്‍റെ സ്ഥാപകര്‍. ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് തെരഞ്ഞെടുക്കുന്ന കഥകളെ ഓഡിയോ ബുക്ക് പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിക്കാനും പ്രഭാസ് പദ്ധതിയിടുന്നുണ്ട്. പ്രഭാസ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ എന്ന സ്വപ്നത്തിലേയ്ക്കു കൈപിടിച്ചുയര്‍ത്തുന്നതിനുമാണ് പ്രഭസിന്‍റെ ഈ പുതിയ ഉദ്യമം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.