ഇന്ത്യയുടെ ആദ്യ ടി20 വെള്ളത്തിലാകുമോ? ഡര്‍ബനില്‍ കാലാവസ്ഥ ശുഭകരമല്ല; മത്സരം നാളെ രാത്രി

സ്പോർട്സ് ഡെസ്ക് : ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20ക്ക് മഴ ഭീഷണി. ഡർബനിലെ കിംഗ്സ്മെഡിലാണ് മത്സരം നടക്കുന്നത്. നാളെ രാത്രി 8.30നാണ് മത്സരം.മഴ മത്സരം വൈകിപ്പിക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകള്‍. മഴയ്‌ക്ക് 47 ശതമാനമാണ് നിലവില്‍ സാദ്ധ്യതയുള്ളത്. ബോർഡർ-ഗവാസ്കർ ട്രോഫി ആരംഭിക്കുന്നതിനാല്‍ ജസ്പ്രീത് ബുമ്രയും യശസ്വി ജയ്സ്വാളും ഉള്‍പ്പടെയുള്ള താരങ്ങള്‍ ടി20 ടീമില്‍ ഇല്ല.സൂര്യകുമാർ യാദവ് നയിക്കുന്ന ടീം ബംഗ്ലാദേശിനെ തകർത്താണ് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുന്നത്. മറുവശത്ത് വിൻഡീസിനെ തരിപ്പണമാക്കിയാണ് എയ്ഡൻ മാർക്രത്തിന്റെ ദക്ഷിണാഫ്രിക്കയുടെ വരവ്.

Advertisements

ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് കിരീടം നഷ്ടമായത്. ഈ മുറിവിനും അവർക്ക് മരുന്ന് പുരട്ടണം.ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (C), അഭിഷേക് ശർമ, സഞ്ജു സാംസണ്‍ (WK), റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ (WK), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാല്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.