ദക്ഷിണാഫ്രിക്കയിൽ കപ്പലിൽ നിന്നു കാണാതായ കുറിച്ചി സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്! ഒന്നിച്ചിരുന്ന് ക്യാരംസ് കളിച്ചു; പനിയാണെന്നു പറഞ്ഞ് മുറിയിലേയ്ക്കു പോയി; പിന്നീട് കാണാനില്ല; വിവരം ലഭിച്ചത് കപ്പലിലുള്ള കോട്ടയം സ്വദേശിയിൽ നിന്നും

കോട്ടയം: ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ ചരക്ക് കപ്പലിൽ നിന്നും കാണാതായ കുറിച്ചി സ്വദേശിയുടെ കൂടുതൽ വിവരങ്ങൾ ബന്ധുക്കൾക്ക്. കപ്പൽ അധികൃതർക്ക് ബന്ധുക്കൾ ഇമെയിൽ അയച്ചതിനു പിന്നാലെയാണ് കപ്പലിൽ നിന്നും ജീവനക്കാരനായ മലയാളി ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടത്. ഫെബ്രുവരി ഒൻപതിനാണ് കുറിച്ചി വലിയടത്തറയിൽ ജെസ്റ്റിൻ കുരുവിളയെ (30) കാണാനില്ലെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്‌ലൻഡിസ് എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു ജസ്റ്റിൻ.

Advertisements

ചൊവ്വാഴ്ച കപ്പലിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നു ബന്ധുക്കൾ വിവരം ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് വിവരം പുറത്ത് അറിഞ്ഞത്. ഇതിനു പിന്നാലെ ബന്ധുക്കൾ വെള്ളിയാഴ്ച രാവിലെ തന്നെ കമ്പനി അധികൃതർക്ക് ജസ്റ്റിന്റെ വിവരം അറിയണമെന്നാവശ്യപ്പെട്ട് ഇമെയിൽ അയച്ചു. ഇതേ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കപ്പലിലെ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തിയ കോട്ടയം സ്വദേശി ബന്ധുക്കളെ ഫോണിൽ വിളിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജസ്റ്റിനെ കാണാതാവുന്നതിനു മണിക്കൂറുകൾക്കു മുൻപ് തങ്ങൾ ഒന്നിച്ചിരുന്ന് ക്യാരംസ് കളിച്ചിരുന്നതായി കോട്ടയം സ്വദേശി പറയുന്നു. ഇതിനു ശേഷം ജസ്റ്റിൻ കപ്പലിലെ മുറിയിലേയ്ക്കു പോകുകയായിരുന്നു. പനിയാണ് എന്നു പറഞ്ഞാണ് ജസ്റ്റിൻ മുറിയിൽ കിടന്നതെന്നു കോട്ടയം സ്വദേശി പറയുന്നു. ഇതിന് ശേഷമാണ് ജസ്റ്റിനെ കാണാനില്ലെന്ന വാർത്തയറിഞ്ഞതെന്നും ഇയാൾ ബന്ധുക്കളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ, അമേരിക്കൻ നാവിക അതിർത്തിയാണ് അപകടം ഉണ്ടായതെന്നും കോട്ടയം സ്വദേശി വ്യക്തമാക്കുന്നു.

ഇതിനു ശേഷം രണ്ടു ദിവസത്തോളം ജസ്റ്റിനെ കാണാതായ സ്ഥലത്തിനു സമീപം കപ്പൽ നിർത്തിയിട്ട് തിരച്ചിൽ നടത്തിയിരുന്നു. ഇതിനു ശേഷമാണ് കപ്പൽ യാത്ര തുടർന്നതെന്നും ഇവർ പറയുന്നു. എന്നാൽ, കപ്പൽ അധികൃതരുടെ വാക്കുകളെ ബന്ധുക്കൾ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചുള്ള ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് അടക്കം ബന്ധുക്കൾ ഇതിനോടകം തന്നെ പരാതിയും നൽകിയിട്ടുണ്ട്.

Hot Topics

Related Articles