അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം ‘രംഗോത്സവ് 2024’ന് മാന്നാനം കെ ഇ സ്‌കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 100 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയാണ് കലാമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മാന്നാനം കെ ഇ ഇംഗ്ലീംഷ് മീഡിയം സ്‌കൂളിലെ 10 വേദികളിലായാണ് കലോത്സവം ക്രമീകരിച്ചിരിക്കുന്നത്. 48 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. കേരളത്തിലെ നൂറോളം സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. ആണ്‍കുട്ടികളുടെ സംഘനൃത്തം, നാടോടിനൃത്തം, ലളിതഗാനം, ഇംഗ്ലീഷ് – മലയാളം പ്രസംഗം, പദ്യംചൊല്ലല്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഏകാംഗനാടകം, തുടങ്ങിയ മത്സരങ്ങളാണ് ആദ്യദിനത്തില്‍ നടന്നത്. വൈകുന്നേരം എഎസ്ഐഎസ്സി കേരള റീജിയണല്‍ പ്രസിഡന്റ് ഫാ. ഡോ സില്‍വി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ രംഗോത്സവ് ഉദ്ഘാടനം ചെയ്തു.