ദക്ഷിണാഫ്രിക്കക്കെതിരെ ‘സഞ്ജുഷോ’; ടി20ൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ താരമായി സഞ്ജു : ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഡ‌ർബൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്. ട്വൻ്റി-20ൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് സഞ്ജു സ്വന്തമാക്കി. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 203 റണ്‍സ് വിജയലക്ഷ്യം.ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. 50 പന്തില്‍ 10 സിക്സും ഏഴ് ഫോറും പറത്തി 107 റണ്‍സെടുത്ത സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 18 പന്തില്‍ 33 റണ്‍സെടുത്തു.

Advertisements

ദക്ഷിണാഫ്രിക്കക്കായി ജെറാള്‍ഡ് കോയെറ്റ്സെ മൂന്ന് വിക്കറ്റെടുത്തു.ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേ​ഗ സെഞ്ച്വറി എന്ന റെക്കോഡും സഞ്ജു മത്സരത്തിൽ സ്വന്തം പേരിലാക്കി. 50 പന്തിൽ നിന്ന് 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ 107 റൺസ് എടുത്താണ് സഞ്ജു പുറത്തായത്.ഏഴ് ഫോറും 10 സിക്‌സും ഉള്‍പ്പെടെ 212ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കാരന്റെ ആദ്യ അതിവേഗ ടി20 സെഞ്ച്വറിയെന്ന റെക്കോഡിലേക്കെത്താനും സഞ്ജുവിനായി. ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.