ദില്ലി: നിർത്തിയിട്ട ലഖ്നൗ-ബറൗണി എക്സ്പ്രസിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ട്രെയിൻ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. സോൻപൂർ റെയില്‍വേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനില്‍ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ബീഹാറിലെ ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിലാണ് സംഭവം.
റെയില്‍വേ പോർട്ടർ ഷണ്ടിംഗ് ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. റാവു ട്രെയിനിൻ്റെ കപ്ലിംഗ് തുറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീവണ്ടി അപ്രതീക്ഷിതമായി പിന്നിലേക്ക് നീങ്ങി ഇയാള്‍ കുടുങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ടുനിന്നവർ ശബ്ദമുണ്ടാക്കിയെങ്കിലും എൻജിൻ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. തൊഴിലാളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ റെയില്‍വേ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.